മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​മു​കി​യും ഭാ​ര്യ​യും അ​മ്മ​യും ആ​യി അ​ഭി​ന​യി​ച്ചു, ഇനി...

04:05 PM Dec 28, 2020 | Deepika.com

എ​ണ്‍​പ​തു​ക​ളി​ലും തൊ​ണ്ണൂ​റു​ക​ളി​ലും മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി തി​ള​ങ്ങി നി​ന്നി​രു​ന്ന താ​ര​മാ​ണ് ശാ​ന്തി​കൃ​ഷ്ണ. പി​ന്നീ​ടു സി​നി​മ​യി​ൽ നി​ന്നു ഒ​രി​ട​വേ​ള എ​ടു​ത്തെ​ങ്കി​ലും വൈ​കാ​തെ ശ​ക്ത​മാ​യ തി​രി​ച്ച് വ​ര​വും ന​ട​ത്തി. ഇ​പ്പോ​ൾ കൂ​ടു​ത​ലും അ​മ്മ ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ണെ​ങ്കി​ലും സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ലൂ​ടെ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സി​നി​മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് ന​ട​ത്തി​യ ഒ​രു ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ നി​ന്നു​ള്ള ശാ​ന്തി​യു​ടെ ഒ​രു വീ​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണി​പ്പോ​ൾ.

നാ​യി​ക​യാ​യി തി​ള​ങ്ങി നി​ൽ​ക്കു​ന്പോ​ഴും അ​മ്മ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ എ​നി​ക്ക് മ​ടി ഇ​ല്ലാ​യി​രു​ന്നു. കി​ട്ടു​ന്ന റോ​ളി​ന് എ​ത്ര​ത്തോ​ളം പ്ര​ധാ​ന്യം ആ ​സി​നി​മ​യി​ൽ ഉ​ണ്ടാ​വു​മെ​ന്നാ​ണ് ഞാ​ൻ നോ​ക്കാ​റു​ള്ള​ത്. അ​തു​പോ​ലെ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ വി​വ​ര​ങ്ങ​ളും ന​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഞാ​ൻ ലാ​ൽ​ജി എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ളി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യും കാ​മു​കി​യും അ​മ്മ​യും അ​മ്മാ​യി​മ്മ​യാ​യി​ട്ടു​മൊ​ക്കെ അ​ഭി​ന​യി​ച്ച ഒ​റ്റ ന​ടി ഞാ​നാ​ണ്. അ​തൊ​രു സ​ത്യ​മാ​ണ്. ഞാ​നൊ​രു നാ​യി​ക​യാ​യി നി​ന്ന കാ​ല​ത്തും അ​മ്മ​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചെ​ങ്കോ​ലി​ൽ അ​മ്മ​യി​യ​മ്മ ആ​യി​രു​ന്നു. പി​ൻ​ഗാ​മി​യി​ലാ​ണ് അ​മ്മ​യാ​യ​ത്. പ​ക്ഷേ എ​ന്ന ചി​ത്ര​ത്തി​ൽ ഭാ​ര്യ​യാ​യി. വി​ഷ്ണു​ലോ​ക​ത്തി​ൽ കാ​മു​കി​യാ​യി. ഇ​നി അ​മ്മൂ​മ്മ റോ​ൾ മാ​ത്ര​മേ ബാ​ക്കി ഉ​ള്ളു​വെ​ന്ന് ത​മാ​ശ​രൂ​പേ​ണ ശാ​ന്തി കൃ​ഷ്ണ പ​റ​യു​ന്നു.​

ഇ​തൊ​ന്നും ഞാ​ൻ കാ​ര്യ​മാ​ക്കാ​റി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ഥാ​പാ​ത്രം എ​ത്ര​ത്തോ​ളം ന​ന്നാ​ക്കാ​മെ​ന്ന​താ​ണ്. അ​ക്കാ​ര്യ​ത്തി​ൽ ഞാ​ൻ വ​ള​രെ ഭാ​ഗ്യ​വ​തി​യാ​ണ്. മ​മ്മൂ​ട്ടി​യു​ടെ​യൊ​ക്കെ ഭാ​ര്യ റോ​ൾ എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും വെ​റൈ​റ്റി വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ എ​നി​ക്ക് പ​റ്റി​യ​ത്.