"ഹലാല്‍ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന "മോമോ ഇന്‍ ദുബായ് " എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ റിലീസ് ചെയ്തു.
അനീഷ് ജി മേനോന്, അജു വര്‍ഗീസ്, ഹരീഷ് കണാരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ അമീന് അസ്ലമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നു.
മുഹ്സിന് പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് "മോമോ ഇന്‍ ദുബായ്' നിര്‍മിക്കുന്നത്. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്മ്മാതാവാവുന്ന ചിത്രം കൂടിയാണിത്.
"മോമോ ഇന്‍ ദുബായ്': ടൈറ്റിൽ പോസ്റ്റര്‍ എത്തി
04:34 PM Dec 27, 2020 | Deepika.com