ത്രി​ല്ല​റു​മാ​യി റി​യാ​സ് ഖാ​ൻ

04:30 PM Dec 26, 2020 | Deepika.com

റി​യാ​സ് ഖാ​നെ നായകനാക്കി അ​നീ​ഷ് ജെ. ​ക​രി​നാ​ട് എഴുതി സംവിധാനം ചെയ്യുന്ന പു​തി​യ ത്രി​ല്ല​ർ സി​നി​മ​യാ​യ സ​സ്പെ​ൻ​സ് കി​ല്ല​റിന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ പു​റ​ത്തി​റ​ക്കി. റി​യാ​സ് ഖാ​നൊ​പ്പം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി​യ മോ​ഹ​ൻ​ലാ​ൽ ഔദ്യോ​ഗി​ക ഫേസ്ബു​ക്ക് പേ​ജി​ലും പോസ്റ്റർ പങ്കുവച്ചു.

അ​നീ​ഷ് ജെ ​ക​രി​നാ​ടിന്‍റെ മൂ​ന്നാ​മ​ത്തെ സംവിധാനസംരംഭമാണ് സ​സ്പെ​ൻ​സ് കി​ല്ല​ർ. റി​യാ​സ് ഖാ​ന്‍റെ സംഘട്ടനരംഗങ്ങളും നൃത്തവുമാണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് .

റി​യാ​സ് ഖാ​നൊപ്പം ഗ​ണേ​ഷ് കു​മാ​ർ, ചാ​ലി പാ​ല, കൊ​ച്ചുപ്രേ​മ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, ക​ന​ക​ല​ത, ജോ​സു​കു​ട്ടി പാ​ലാ, ആ​ൻ​ണി, ഫെ​സി, റി​യ, ചി​ത്ര, വി​ദ്യ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​നീ​ഷ് ജെ ​ക​രി​നാ​ടിന്‍റെ വരികൾക്ക് ഷാ​നോ ജോ​ർ​ജ് ഫ്രാ​ൻ​സി​സ് സംഗീതം നല്കുന്നു.

‌ജെ​പിഎ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ജോ​സു​കു​ട്ടി പാ​ലാ​യും ആ​ന്‍റ​ണി കു​ന്പ​ള​യും ചേ​ർ​ന്നാ​ണ് സ​സ്പെ​ൻ​സ് കി​ല്ല​ർ നി​ർമിക്കു​ന്ന​ത്.