പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന് നായികയാവുന്ന ചിത്രമാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ്.
ആര്‍ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ഹക്കീം ഷാജഹാന് നായകനാവുന്നു. പോഷ് മാജിക് ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വഹിക്കുന്നു. ലിജിന്‍ ബാബിനോ സംഗീതം പകരുന്നു.
ജനുവരി ആദ്യം "ഫ്രീഡം അറ്റ് മിഡ് നൈറ്റ് " റിലീസ് ചെയ്യും.
അനുപമ പരമേശ്വരന്റെ "ഫ്രീഡം അറ്റ് മിഡ് നൈറ്റ്'
04:16 PM Dec 26, 2020 | Deepika.com