ധ്യാനിന്‍റെയും സംഘത്തിന്‍റെയും "ഗൂഢാലോചന': ഫസ്റ്റ്ലുക്ക് എത്തി

06:07 PM Sep 04, 2017 | Deepika.com
ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയൊരുക്കുന്ന "ഗൂഢാലോചന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്. തോമസ് സെബാസ്റ്റ്യ‌നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസ്, ഹരീഷ് കണാരൻ, ശ്രീനാഥ് ഭാസി, വിഷ്ണു, അലൻസിയർ, മംമ്ത എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നിരഞ്ജന അനൂപാണ് നായിക.

മായാബസാർ, ജമ്‌നാപ്യാരി എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത് അനൂപ് ജോസഫാണ്. കോഴിക്കോട്ടുകാരായ നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം നൽകുന്നു. ഇസാൻ പിക്ചേഴ്സിന്‍റെ ബാനറിൽ അജാസ് ഇബ്രാഹിമാണ് ചിത്രം നിർമിക്കുന്നത്.