ദി ​പ്രീ​സ്റ്റി​ന് വേ​ണ്ടി ഡ​ബ്ബ് ചെ​യ്ത് സാ​നി​യ ഇ​യ്യ​പ്പ​ൻ

03:42 PM Dec 24, 2020 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ജോ​ഫി​ന്‍ ടി. ​ചാ​ക്കോ സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​പ്രീ​സ്റ്റ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യ്ക്കു വേ​ണ്ടി ഡ​ബ്ബ് ചെ​യ്യു​ന്ന​തി​ന്‍റെ ചി​ത്രം പു​റ​ത്ത് വി​ട്ടി​രി​ക്കു​ക​യാ​ണ് ന​ടി സാ​നി​യ ഇ​യ്യ​പ്പ​ന്‍.

സി​നി​മ​യി​ല്‍ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സാ​നി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും സി​നി​മ​യ്ക്കു​ണ്ട്.

നി​ഖി​ല വി​മ​ല്‍, ശ്രീ​നാ​ഥ് ഭാ​സി, കൈ​ദി ഫെ​യിം ബേ​ബി മോ​ണി​ക്ക, ജ​ഗ​ദീ​ഷ്, മ​ധു​പാ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍. ബി ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ദീ​പു പ്ര​ദീ​പ്, ശ്യാം ​മേ​നോ​ന്‍ എ​ന്നി​വ​രാ​ണ് പ്രീ​സ്റ്റി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.