ആസിഫ് അലിയെ നായകനാക്കി ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോയുടെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വിനീത് ശ്രീനിവാസൻ ക്രിയേറ്റീവ് ഡയറക്ടറാണ്. കോളേജ് വിദ്യാർഥിയായാണ് ആസിഫ് അലി വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് ചിത്രത്തില്‍ നായിക. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു.
ആസിഫ് അലിയുടെ കുഞ്ഞെൽദോ; സെൻസറിംഗ് പൂർത്തിയായി
01:53 PM Dec 24, 2020 | Deepika.com