ര​ശ്മി​ക മ​ന്ദാ​ന ബോ​ളി​വു​ഡി​ലേ​ക്ക്

10:00 AM Dec 24, 2020 | Deepika.com

ന​ടി ര​ശ്മി​ക മ​ന്ദാ​ന ബോ​ളി​വു​ഡി​ലേ​ക്ക്. സി​ദ്ധാ​ര്‍​ത്ഥ് മ​ല്‍​ഹോ​ത്ര നാ​യ​ക​നാ​കു​ന്ന മി​ഷ​ൻ മ​ജ്നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. ശാ​ന്ത​നു ബാ​ഗ്ചി ഒ​രു​ക്കു​ന്ന ചി​ത്രം യ​ഥാ​ര്‍​ത്ഥ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ള്ള​താ​ണ്. പാ​ക്കി​സ്ഥാ​നി​ലെ ഒ​രു ഒ​പ്പ​റേ​ഷ​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റേ​താ​ണെ​ന്നാ​ണ് സൂ​ച​ന.

ക​ന്ന​ട, തെ​ലു​ഗു ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്ന ര​ശ്മി​ക​യ്ക്ക് മ​ല​യാ​ള​ത്തി​ലും ഏ​റെ ആ​രാ​ധ​ക​രു​ണ്ട്. ഗീ​താ ഗോ​വി​ന്ദം, ഡി​യ​ർ കോ​മ്രേ​ഡ് എ​ന്നി​വ ര​ശ്മി​ക​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ളാ​ണ്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട-​ര​ശ്മി​ക മ​ന്ദാ​ന കൂ​ട്ട് കെ​ട്ട് സി​നി​മ ആ​രാ​ധ​ക​ർ​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്.