മാ​ലി​ക് തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും; റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ടു

09:43 AM Dec 24, 2020 | Deepika.com

ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന മാ​ലി​ക് എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. മെ​യ് 13ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. തീ​യ​റ്റ​റി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സു​ലൈ​മാ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഫ​ഹ​ദ് വേ​ഷ​മി​ടു​ന്ന​ത്. ബി​ജു മേ​നോ​ന്‍, വി​ന​യ് ഫോ​ര്‍​ട്ട്, ദി​ലീ​ഷ് പോ​ത്ത​ന്‍, ജ​ല​ജ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.20 വ​യ​സ് മു​ത​ല്‍ 57 വ​യ​സ് വ​രെ​യു​ള്ള നാ​ല് കാ​ല​ഘ​ട്ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ല്‍ കാ​ണി​ക്കു​ന്ന​ത്. തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​മി കൈ​യേ​റ്റം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍ പോ​ലെ ഏ​റെ കാ​ലി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​മാ​ണ് ചി​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.