"തു​റ​മു​ഖം' രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

08:50 AM Dec 24, 2020 | Deepika.com

രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത തു​റ​മു​ഖം റോ​ട്ട​ർ​ഡാം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ (ഐ​എ​ഫ്എ​ഫ്ആ​ർ) മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ഐ​എ​ഫ്എ​ഫ്ആ​ർ 2021ലെ ​ബി​ഗ് സ്ക്രീ​ൻ കോ​മ്പ​റ്റീ​ഷ​ൻ സെ​ക്ഷ​നി​ലേ​ക്കാ​ണ് ചി​ത്രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ് റോ​ട്ട​ർ​ഡാ​മി​ൽ ന​ട​ക്കു​ക. അ​ടു​ത്ത​വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ​യും, ജൂ​ൺ ര​ണ്ട് മു​ത​ൽ ആ​റ് വ​രെ​യു​മാ​യാ​ണ് ച​ല​ച്ചി​ത്രോ​ത്സ​വം.

നി​വി​ൻ പോ​ളി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ജി​ത്ത്, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, നി​മി​ഷ സ​ജ​യ​ൻ, അ​ർ​ജു​ൻ അ​ശോ​ക​ൻ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, സു​ദേ​വ് നാ​യ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് തു​റ​മു​ഖ​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്. ഗോ​പ​ൻ ചി​ദം​ബ​ര​നാ​ണ് തി​ര​ക്ക​ഥ. സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ടാ​ണ് നി​ർ​മാ​ണം.