മോഹൻലാൽ-സുരേഷ് ഗോപി-ശോഭന എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയെടുത്താൻ അതിൽ മുൻപന്തിയിൽ തന്നെ സ്ഥാനമുള്ള സിനിമയാണ് മണിചിത്രത്താഴ്. സിനിമ പുറത്തിറങ്ങിയിട്ട് 27 വർഷം പൂർത്തിയാകുന്ന വേളയിൽ ഓർമകൾ ചികയുകയാണ് നടി ശോഭന.
“മണിച്ചിത്രത്താഴ് ” എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എന്റെ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ..നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം…സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു. ” ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 1993 ഡിസംബർ 23നാണ് തീയറ്ററുകളിലെത്തിയത്.
നാഗവല്ലിയെക്കുറിച്ച് ഓർമിക്കപ്പെടാതെ ഒരു ദിവസം പോലുമില്ല: ഓർമകൾ പങ്കുവച്ച് ശോഭന
09:24 AM Dec 23, 2020 | Deepika.com