ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ ബ​യോ​പി​ക് ഒ​രു​ങ്ങു​ന്ന​തി​ൽ സ​ന്തോ​ഷം: ഷ​ക്കീ​ല

09:04 AM Dec 23, 2020 | Deepika.com

അ​ര്‍​ഹി​ക്കു​ന്ന ബ​ഹു​മാ​നം ഒ​രി​ക്ക​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് ന​ടി ഷ​ക്കീ​ല. ഷ​ക്കീ​ല​യു​ടെ ബ​യോ​പി​ക് ആ​യി ‘ഷ​ക്കീ​ല’ സി​നി​മ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ ത​ന്നെ ത​ന്‍റെ ബ​യോ​പി​ക് ഒ​രു​ങ്ങു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

താ​ന്‍ ആ​രോ​ടും സ​ഹ​താ​പ​മോ, ബ​ഹു​മാ​ന​മോ ചോ​ദി​ക്കു​ന്നി​ല്ല. അ​ര്‍​ഹി​ക്കു​ന്ന ബ​ഹു​മാ​നം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല. ത​ന്‍റെ പു​റ​കി​ല്‍ നി​ന്ന് ത​ന്നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​വ​രെ പ​റ്റി വേ​വ​ലാ​തി​പ്പെ​ടാ​റി​ല്ല. ത​ന്‍റെ മു​ഖ​ത്ത് നോ​ക്കി ഒ​ന്നും പ​റ​യാ​ന്‍ ആ​ര്‍​ക്കും ധൈ​ര്യ​മി​ല്ലെ​ന്നും ഷ​ക്കീ​ല പ​റ​ഞ്ഞു.

ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ബോ​ളി​വു​ഡ് താ​രം റി​ച്ച ഛദ്ദ ​ആ​ണ് ഷ​ക്കീ​ല​യാ​യി വേ​ഷ​മി​ടു​ന്ന​ത്. ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.