കമൽഹാസന്റെ മകളും തെന്നിന്ത്യൻ താരവുമായ ശ്രുതി ഹാസന്റെ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തന്റെ പ്രണയ പരാജയത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചുമൊക്കെ താരം മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്റെ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അച്ഛൻ കമൽഹാസനും സുഹൃത്തുക്കളുമാണെന്നും ജോഡിയായി അഭിനയിച്ചിട്ടില്ലാത്ത പ്രഭാസിന് ഒപ്പം അഭിനയിക്കുവാൻ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി.
ശ്രുതി ഒരു ആണായിരുന്നെങ്കിലോ എന്ന ചോദ്യത്തിന് ഞാൻ ആണായിരുന്നെങ്കിൽ തമന്നയെ പ്രേമിച്ചേനെയെന്നും തമന്ന എന്തൊരു സെക്സി ആണെന്നും ശ്രുതി പറഞ്ഞു.
ആണായിരുന്നെങ്കിൽ തമന്നയെ പ്രേമിച്ചേനെ: ശ്രുതി
04:42 PM Dec 22, 2020 | Deepika.com