ദുൽഖറിന്‍റെ സോലോയിൽ 21 പാട്ടുകൾ

05:10 PM Sep 03, 2017 | Deepika.com
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പുതിയ ചിത്രമായ സോലോ​യി​ൽ ആകെ 21 പാ​ട്ടു​ക​ൾ. ര​ണ്ടു ഭാ​ഷ​യി​ലു​മാ​യാ​ണ് ഇ​ത്ര​യും പാ​ട്ടു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ദുൽഖർ ഈ ​വാ​ർ​ത്ത​ക​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ച​ത്.

മലയാളത്തിലും തമിഴിലുമാണ് റൊമാന്‍റിക് ചിത്രമായ സോലോ ഒരുക്കുന്നത്. ബോളിവുഡ് നടി നേഹ ശർമയാണ് നായിക. കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ആൻ അഗസ്റ്റിൻ, ശ്രുതി ഹാസൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്‌തമായാണു ചിത്രം നിർമിക്കുന്നത്.