"ഉ​ണ്ണീ​ശോ'; ഗോ​പി സു​ന്ദ​റും ഹ​രി​നാ​രാ​യ​ണ​നും ഒ​ന്നി​ച്ചൊരുക്കുന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​നം

03:41 PM Dec 20, 2020 | Deepika.com

ഗോ​പി​സു​ന്ദ​റി​ന്‍റെ ആ​ദ്യ ക്രി​സ്മ​സ് ക​രോ​ൾ വീ​ഡി​യോ ഗാ​നം റി​ലീ​സിം​ഗി​ന് ത​യാ​റാ​യി. മെ​റി​ൽ ആ​ൻ മാ​ത്യു ആ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശി രാ​ഗ് എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ മെ​റി​ൽ ആ​ദ്യ​മാ​യി ഗോ​പി സു​ന്ദ​റി​ന്‍റെ ഈ​ണ​ത്തി​ൽ പാ​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​പാ​ട്ടി​നു​ണ്ട്.

ഗോ​പി​സു​ന്ദ​ർ മ്യൂ​സി​ക് ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ ആ​ശ​യ​വും സം​വി​ധാ​ന​വും യൂ​സ​ഫ് ലെ​ൻ​സ്മാ​നാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ​യ​റ​ൽ താ​ര​ങ്ങ​ളാ​യ ബൈ​സി ഭാ​സി, ഇ​വാ​നി​യ നാ​ഷ് എ​ന്നി​വ​രും ഈ ​വീ​ഡി​യോ ആ​ൽ​ബ​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഈ ​ക്രി​സ്മ​സ് ക​രോ​ൾ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ക്കു​ന്ന​ത് ഗോ​പി​സു​ന്ദ​ർ മ്യൂ​സി​ക് ക​മ്പ​നി​യാ​ണ്.