അര്ജുന് അജിത്ത് സംവിധാനം ചെയ്യുന്ന മാരത്തോൺ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയവും ത്രില്ലറും ഉള്‍പ്പെടുത്തിയാണ് മാരത്തോണ്‍ ഒരുക്കുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുക.
ഷാഡോ ഫോക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനോജാണ് ചിത്രം നിര്‍മിക്കുന്നത്. ആര്.ആര്. വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു. ബിബിന്‍ അശോക് സംഗീതസംവിധാനവും ചെയ്യുന്നു.
അർജുൻ അജിത്തിന്റെ മാരത്തോൺ; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
02:10 PM Dec 20, 2020 | Deepika.com