സൗബിന് ഷഹീര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മ്യാവു എന്നാണ് സിനിമയുടെ പേര്.
ഇക്ബാല്‍ കുറ്റിപ്പുറം ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. ആലുവക്കാരനായ ഗസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് സിനിമ പറയുന്നത്.
സലീം കുമാര്‍ സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. ജസ്റ്റിന് വര്‍ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
ലാൽ ജോസിന്റെ "മ്യാവു'; ടൈറ്റിൽ പോസ്റ്റർ എത്തി
11:12 AM Dec 20, 2020 | Deepika.com