പോ​ള​റോ​യി​ഡ് കാമ​റ​യു​മാ​യി സാനിയ; കൗതുകമുണർത്തി ഫസ്റ്റ്ലുക്ക് പോസ്റ്റർ

05:23 PM Dec 19, 2020 | Deepika.com

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും സാ​നി​യ അ​യ്യ​പ്പ​നും പ്രധാനവേഷങ്ങളിലെത്തുന്ന "കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി തു​ട​ങ്ങി" എ​ന്ന ചി​ത്ര​ത്തിന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പോ​ള​റോ​യി​ഡ് കാമ​റ​യു​മാ​യി നി​ൽ​ക്കു​ന്ന സാ​നി​യ അ​യ്യ​പ്പന്‍റേതാ​ണ് ചി​ത്രം.

സൂ​ര​ജ് ടോം ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ഫാ​ർ മീ​ഡി​യ റാ​ഫി മ​തി​ര അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് പെ​പ്പ​ർ​കോ​ൺ സ്റ്റു​ഡി​യോ​സി​ൻ്റെ ബാ​ന​റി​ൽ നോ​ബി​ൾ ജോ​സാ​ണ്.

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഗീ​ത​വും ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ ത​ന്നെ. ഗാ​ന​ര​ച​ന ഹ​രി നാ​രാ​യ​ണ​ൻ.

ഛായാ​ഗ്ര​ഹ​ണം ജി​ത്തു ദാ​മോ​ദ​റും, സൗ​ണ്ട് ഡി​സൈ​നിം​ഗ് ബാ​ഹു​ബ​ലി, പ​ത്മാ​വ​ത് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സൗ​ണ്ട് ഡി​സൈ​ന​റും, നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജെ​സ്റ്റി​ൻ ജോ​സു​മാ​ണ്.