ഗീ​തു ത​ന്‍റെ സു​ഹൃ​ത്തി​നാ​യി ഒ​രു​ക്കി​യ മൂ​ത്തോ​ൻ

03:34 PM Dec 19, 2020 | Deepika.com

ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത മൂ​ത്തോ​ൻ എ​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ സി​നി​മ സ്വ​വ​ർ​ഗ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചാ​ണ് പ്ര​തി​പാ​ദി​ക്കു​ന്ന​ത്. സ്വ​വ​ർ​ഗ​പ്ര​ണ​യം അ​തി​ന്‍റെ എ​ല്ലാ തീ​വ്ര​ത​യി​ലും ചി​ത്രം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ഗീ​തു​വി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തു വ​ന്ന​ത്.

ഇ​രു​പ​ത് വ​ർ​ഷം മു​ൻ​പ് ആ​ത്മ​ഹ​ത്യ ചെ​യ്ത സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ ഉ​റ്റ സു​ഹൃ​ത്ത് മൈ​ക്കി​ളി​ന് വേ​ണ്ടി​യാ​ണ് മൂ​ത്തോ​ൻ ഒ​രു​ക്കി​യ​തെ​ന്ന് ഗീ​തു പ​റ​ഞ്ഞു. സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​തി​നു ശേ​ഷം ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ഗീ​തു​വി​ന്‍റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

മൂ​ത്തോ​നി​ൽ അ​ഭി​ന​യി​ച്ച താ​ര​ങ്ങ​ളോ​ട് പോ​ലും പ​റ​യാ​ത്ത ഒ​രു കാ​ര്യ​മാ​യി​രി​ന്നു ഇ​ത്. മൈ​ക്കി​ൾ ഭ​യ​പ്പെ​ടു​ക​യും നി​ശ്ശ​ബ്ദ​നാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​വ​ന് വേ​ണ്ടി ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന കു​റ്റ​ബോ​ധം എ​ന്നെ അ​ല​ട്ടി​യി​രു​ന്നു. അ​വ​ന് വേ​ണ്ടി​യു​ള്ള ശ​ബ്ദ​മാ​ണ് മൂ​ത്തോ​ൻ. നി​ങ്ങ​ളോ​രോ​രു​ത്ത​ർ​ക്കും വേ​ണ്ടി​യു​ള്ള സി​നി​മ​യാ​ണി​ത്. നി​ങ്ങ​ളി​ത് കാ​ണ​ണം’’- ശ​ബ്ദ​മി​ട​റി​യാ​ണ് ഗീ​തു ഇ​തു പ​റ​ഞ്ഞ​ത്.

ടൊ​റ​ന്‍റോ ഫെ​സ്റ്റി​വ​ലി​ലും മും​ബൈ ച​ല​ച്ചി​ത്ര​മേ​ള​യി​ലു​മെ​ല്ലാം മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി​യ​ശേ​ഷ​മാ​ണ് ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ മൂ​ത്തോ​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ല​ക്ഷ​ദ്വീ​പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഗീ​തു മോ​ഹ​ൻ​ദാ​സ് ത​ന്നെ​യാ​ണ്. ചി​ത്ര​ത്തി​ലെ ഹി​ന്ദി സം​ഭാ​ഷ​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നാ​യ അ​നു​രാ​ഗ് ക​ശ്യ​പാ​ണ്.

ജെ​എ​ആ​ർ പി​ക്ചേ​ഴ്സ്, മി​നി സ്റ്റു​ഡി​യോ തു​ട​ങ്ങി​യ നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ ബാ​ന​റി​ൽ അ​നു​രാ​ഗ് ക​ശ്യ​പ്, വി​നോ​ദ് കു​മാ​ർ, അ​ല​ൻ മാ​ക്അ​ല​ക്സ്, അ​ജ​യ് ജി.​റാ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.