സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ച് നടൻ വിനീത്. അദ്ദേഹത്തിനൊപ്പമുള്ള ചന്ദ്രമുഖി എന്ന സിനിമ തനിക്കു നൽകിയത് നൂറു സിനിമ ഒന്നിച്ച് ചെയ്യുന്ന എക്സ്പീരിയൻസാണെന്ന് താരം പറഞ്ഞു.
തങ്ങളുടെ സീൻ കഴിഞ്ഞു കാരവാനിൽ പോയി റസ്റ്റ് ചെയ്യുന്ന സൂപ്പർ താരങ്ങളെയാണ് നമ്മൾ അധികവും കാണാറുള്ളത്. പക്ഷെ രജനികാന്ത് തന്റെ സീൻ കഴിഞ്ഞാലും അവിടെ ഇരുന്നു മറ്റുള്ളവരുടെ പെർഫോമൻസ് കൂടി കാണുമെന്നും വിനീത് പറയുന്നു.
"ചന്ദ്രമുഖിയിൽ എന്റെയും ജ്യോതികയുടെയും ഡാൻസ് സീൻ വരുന്പോൾ ഒരു ഭാഗത്ത് മാറി നിന്ന് കൊണ്ട് രജനി സാർ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്ലാസിക് ഡാൻസിനെ കുറിച്ചൊക്കെ ഞങ്ങളോട് ചോദിച്ചു മനസിലാക്കുമായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാനുള്ള ഒരു ആഗ്രഹം അദ്ദേഹത്തിനുള്ളിലുണ്ട്.'- വിനീത് പറഞ്ഞു.
ആ സിനിമ നല്കിയത് നൂറു സിനിമ ഒന്നിച്ച് ചെയ്യുന്ന എക്സ്പീരിയൻസ്
04:01 PM Dec 18, 2020 | Deepika.com