2020 ൽ ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ ട്വീറ്റ് ചെയ്ത തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ സൂപ്പർതാരം മോഹൻലാലും കീർത്തി സുരേഷും. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മോഹൻലാൽ. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരാൾ പട്ടികയിൽ ഇടം നേടുന്നത്.
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവാണ് ട്വിറ്ററിൽ ഒന്നാമൻ. പവൻ കല്യാണ്‍, വിജയം, ജൂനിയർ എൻടിആർ, സൂര്യ, അല്ലു അർജുൻ, റാം ചരണ്‍, ധനുഷ് എന്നിവർക്കൊപ്പമാണ് മോഹൻലാലും പട്ടികയിൽ ഉൾപ്പെട്ടത്.
ഏറ്റവുമധികം ആളുകൾ ട്വീറ്റ് ചെയ്ത നടി കീർത്തി സുരേഷാണ്. കാജൽ അഗർവാൾ, സാമന്ത, രശ്മിക, പൂജ ഹെഗ്ഡെ, തപ്സി പന്നു, തമന്ന, രാകുൽ പ്രീത്, ശ്രുതി ഹാസൻ, തൃഷ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
ട്വിറ്ററിൽ താരമായി മോഹൻലാലും കീർത്തിയും
05:36 PM Dec 17, 2020 | Deepika.com