ജി​ബു ജേ​ക്ക​ബും ആ​സി​ഫും രജിഷ​യും വരും, "എ​ല്ലാം ശ​രി​യാ​കും'

05:25 PM Dec 13, 2020 | Deepika.com

വെ​ള്ളി​മൂ​ങ്ങ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ, ആ​ദ്യ​രാ​ത്രി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ഒ​രു​ങ്ങു​ന്നു. "എ​ല്ലാം ശ​രി​യാ​കും' എ​ന്ന ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി​യും രജിഷ വിജ​യ​നു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ൻ​ഡ് തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ.​പോ​ൾ വ​ർ​ഗീ​സും തോ​മ​സ് തി​രു​വ​ല്ല​യും ചേ​ർ​ന്നു നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ചി​ത്രീ​ക​ര​ണം 18ന് ​ഈ​രാ​റ്റു​പേ​ട്ട​യി​ൽ ആ​രം​ഭി​ക്കും.

പൊ​ളി​റ്റി​ക്ക​ൽ ഫാ​മി​ലി പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഇ​ട​തു​പ​ക്ഷ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ ഒ​രു യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ന​ർ​മ​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്.

സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ജ​യിം​സ് ഏ​ല്യാ, സേ​തു​ല​ക്ഷ്മി, തു​ള​സി,ജോ​ർ​ഡി പൂ​ഞ്ഞാ​ർ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഷാ​രി​സ് മു​ഹ​മ്മ​ദി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.