അടുത്ത ബാറ്റ്മാൻ കറുത്ത വർഗക്കാരനായിരിക്കുമെന്ന് ഡിസി കോമിക്സ്. ടിം ഫോക്സ് എന്നാണ് പുതിയ ബാറ്റ്മാന്റെ പേര്. 12 ഇയേര്‍സ് ഓഫ് സ്ലെവ് എന്ന സിനിമയുടെ രചിതാവ് ജോണ്‍ റിഡ്ലിയാണ് പുതിയ പരമ്പര ഒരുക്കുന്നത്. ഫ്യൂച്ചര്‍ സ്റ്റേറ്റ് എന്നായിരിക്കും സീരിസിന്റെ പേര്.
കഥയില്‍ യഥാര്‍ത്ഥ ബാറ്റ്മാനായ ബ്രൂസ് വെയിന്റെ ബിസിനസ് മാനേജര്‍ ലൂക്കസ് ഫോക്സിന്റെ മകനാണ് ഗോതം നഗരം രക്ഷിക്കാന്‍ എത്തുന്ന പുതിയ ബാറ്റ്മാന്. ഗോതം നഗരത്തെ രക്ഷിക്കുന്ന എല്ലാ മാസ്ക് ധാരികളെയും നിയമവിരുദ്ധരായി പ്രഖ്യാപിക്കുകയും, ബാറ്റ്മാന് കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് കഥയൊരുക്കുന്നത്.
അടുത്ത ബാറ്റ്മാൻ കറുത്ത വർഗക്കാരൻ; പ്രഖ്യാപിച്ച് ഡിസി കോമിക്സ്
11:38 AM Dec 12, 2020 | Deepika.com