ല​ഹ​രി​മ​രു​ന്ന് കേ​സ്; സ​ഞ്ജ​ന ഗ​ല്‍​റാ​ണി​ക്ക് ജാ​മ്യം

10:14 AM Dec 12, 2020 | Deepika.com

ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ന​ടി സ​ഞ്ജ​ന ഗ​ല്‍​റാ​ണി​ക്ക് ജാ​മ്യം. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യാ​ണ് സ​ഞ്ജ​ന​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ആ​ണ് സ​ഞ്ജ​ന അ​റ​സ്റ്റി​ലാ​യ​ത്. ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യും സ​ഞ്ജ​ന​യ്ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല.

ത​നി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്നും ജാ​മ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് ജാ​മ്യ​ഹ​ർ​ജി​യി​ൽ സ​ഞ്ജ​ന കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ ന​ടി​യെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നി​ശാ​പാ​ർ​ട്ടി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഗോ​വ, മും​ബൈ, പ​ഞ്ചാ​ബ്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ള്‍​ക്ക് പു​റ​മേ വി​ദേ​ശ​ത്ത് നി​ന്നും ഇ​വ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ടെ​ത്ത​ൽ.