ബു​ള്ള​റ്റ് പ്രൂ​ഫ്, സി​നി​മ കാ​ണാ​ൻ തീ​യ​റ്റ​ര്‍; ത​രം​ഗ​മാ​യി മ​മ്മൂ​ട്ടി​യു​ടെ പു​തി​യ കാ​ര​വ​ന്‍

11:45 AM Dec 10, 2020 | Deepika.com

സെ​മി ബു​ള്ള​റ്റ് പ്രൂ​ഫ് ഗ്ലാ​സു​ക​ള്‍, സി​നി​മ കാ​ണാ​ന്‍ തീ​യ​റ്റ​ര്‍, പൂ​ര്‍​ണ​മാ​യി സൗ​ണ്ട് പ്രൂ​ഫ്, ഓ​ട്ടോ​മാ​റ്റി​ക് ലൈ​റ്റ് സി​സ്റ്റം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ത്യേ​ക​ള്‍. ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ പു​തി​യ കാ​ര​വ​ന്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര ബോ​ഡി നി​ര്‍​മാ​താ​ക്ക​ളാ​യ ഓ​ജ​സ് ഓ​ട്ടോ​മൊ​ബൈ​ല്‍​സാ​ണ് മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് ബ​സി​ല്‍ മ​മ്മൂ​ട്ടി​ക്കാ​യി കാ​ര​വ​ന്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ​ത്. ഇ​ഷ്ട ന​മ്പ​റാ​യ കെ​എ​ല്‍ 7 സി​യു 369 ഉം ​വാ​ഹ​ന​ത്തി​നാ​യി മ​മ്മൂ​ട്ടി സ്വ​ന്ത​മാ​ക്കി.

കി​ട​പ്പു​മു​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് കാ​ര​വ​നി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ച്ചി​ട്ടാ​ല്‍ ആ​ഭാ​ഗം പു​റ​ത്തേ​ക്ക് വ​രു​ന്ന വി​ധ​ത്തി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ബെ​ഡും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്ത​വ​യാ​ണ്. അ​ക​ത്തെ ശ​ബ്ദം പു​റ​ത്തേ​ക്ക് കേ​ള്‍​ക്കാ​ത്ത രീ​തി​യി​ല്‍ സൗ​ണ്ട് പ്രൂ​ഫ്, കി​ച്ച​ണ്‍ സൗ​ക​ര്യം എ​ന്നി​വ​യും വാ​ഹ​ന​ത്തി​ലു​ണ്ട്.

കൂ​ടാ​തെ റോ​ള്‍​സ് റോ​യ്‌​സ് കാ​റു​ക​ളി​ല്‍ മാ​ത്ര​മു​ള്ള സ്റ്റാ​ര്‍​നൈ​റ്റ് സ്‌​കൈ റൂ​ഫു​മു​ണ്ട്. ചൂ​ടി​നെ ചെ​റു​ക്കു​ന്ന ഗ്ലാ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു നി​ര ഗ്ലാ​സു​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​ക വാ​ത​കം നി​റ​ച്ചാ​ണ് ഇ​ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന​ല്ല ചൂ​ടു​ള്ള​പ്പോ​ഴും വാ​ഹ​ന​ത്തി​ന​ക​ത്ത് അ​ത് അ​നു​ഭ​വ​പ്പെ​ടി​ല്ല. ക​ടും നീ​ല​യും വെ​ള്ള​യും നി​റ​മാ​ണ് വാ​ഹ​ന​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​മ്മൂ​ട്ടി പു​തി​യ കാ​ര​വ​ന്‍ ഉ​പ​യോ​ഗി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.