കൊച്ചി: നടൻ മമ്മൂട്ടിയുടെ വോട്ട് അനിശ്ചിതത്വത്തിൽ. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മമ്മൂട്ടിക്ക് ഇക്കുറി വോട്ട് ചെയ്യാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
എറണാകുളം പനമ്പള്ളി നഗറിലെ ബൂത്തിലെ വോട്ടർ പട്ടികയിലാണ് മമ്മൂട്ടിയുടെ പേരില്ലാത്തത്. അടുത്തിടെ കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറിയിരുന്നു.
വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യില്ല
09:31 AM Dec 10, 2020 | Deepika.com