എ​ന്നെ ഞാ​നാ​ക്കി​യ​ത് മ​മ്മൂ​ട്ടി: ജാ​ഫ​ർ ഇ​ടു​ക്കി

11:58 AM Dec 09, 2020 | Deepika.com

മ​ല​യാ​ള സി​നി​മ​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ന​ട​നാ​ണ് ജാ​ഫ​ർ ഇ​ടു​ക്കി. അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യി​രി​ക്കു​ന്ന പ്ര​ക​ട​നം അ​തി​മ​നോ​ഹ​ര​മാ​ണ്. ഇ​പ്പോ​ഴി​ത ത​നി​ക്ക് കൈ​യൊ​പ്പ് എ​ന്ന സി​നി​മ​യി​ൽ അ​വ​സ​രം ത​ന്ന​ത് മ​മ്മൂ​ട്ടി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് അ​ദ്ദേ​ഹം. ജാ​ഫ​ർ ഇ​ടു​ക്കി​യു​ടെ വാ​ക്കു​ക​ളി​ങ്ങ​നെ.

"മ​മ്മൂ​ക്ക​യാ​ണ് എ​നി​ക്ക് കൈ​യൊ​പ്പ് എ​ന്ന പ​ട​ത്തി​ൽ ചാ​ൻ​സ് മേ​ടി​ച്ച് ത​ന്ന​ത്. സി​നി​മ​യു​ടെ സെ​റ്റി​ൽ മ​മ്മൂ​ക്ക​യെ​യും ര​ഞ്ജി​ത്തേ​ട്ട​നെ​യും എ​ല്ലാം കൂ​ടി ക​ണ്ട​പ്പോ​ൾ എ​നി​ക്ക് പേ​ടി​യാ​യി. ഞാ​ന​തി​ൽ റൂം​ബോ​യ് ഫി​റോ​സ് ബാ​ബു എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. ഞാ​ൻ അ​ങ്ങ​നെ ബ​ക്ക​റ്റും ചൂ​ലു​മൊ​ക്കെ​യാ​യി വ​ന്നി​ട്ട് മ​മ്മൂ​ക്ക​യോ​ട് ഡ​യ​ലോ​ഗ് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഞാ​ൻ ഡ​യ​ലോ​ഗ് മാ​ത്ര​മേ പ​റ​യു​ന്നൂ​ള​ളു'.

"ആ ​ചൂ​ലു​കൊ​ണ്ടൊ​ന്നും ചെ​യ്യു​ന്നി​ല്ല. അ​പ്പോ​ൾ മ​മ്മൂ​ക്ക എ​ന്നോ​ട് പ​റ​ഞ്ഞു. നീ ​ആ ചൂ​ലൊ​ക്കെ എ​ടു​ത്ത് അ​ടി​ച്ച് അ​ങ്ങ​നെ ഡ​യ​ലോ​ഗ് പ​റ​ഞ്ഞേ. അ​ങ്ങ​നെ ചെ​യ്താ​ലാ​ണ് ന​ന്നാ​വു​ക. നി​ന​ക്ക് പേ​ടി​യു​ണ്ടോ, ആ​രെ​യാ നീ ​പേ​ടി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചു. അ​ങ്ങ​നെ അ​ദ്ദേ​ഹം എ​ന്നെ സ​ഹാ​യി​ച്ചു. പി​ന്നീ​ട് ഞാ​ൻ മ​മ്മൂ​ക്ക​യു​മാ​യി നാ​ല​ഞ്ച് സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. അ​ങ്ങ​നെ അ​ദ്ദേ​ഹം അ​ന്ന് ന​ന്നാ​യി പ​റ​ഞ്ഞ​തു​കൊ​ണ്ട് എ​നി​ക്ക് ഇ​ന്ന് ഇ​വി​ടെ വ​രെ എ​ത്താ​ൻ പ​റ്റി'-​ജാ​ഫ​ർ ഇ​ടു​ക്കി പ​റ​ഞ്ഞു.