മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്.
ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. വിജയരാഘവന്, നെടുമുടി വേണു, സായ് കുമാര്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഷീല, രചന നാരായണന് കുട്ടി, സ്വാസിക എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാലക്കാട്, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
നെയ്യാറ്റിൻകര ഗോപനായി ലാലേട്ടൻ; ആറാട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
10:45 AM Dec 06, 2020 | Deepika.com