എന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു​: ന​ട​ൻ ദേ​വ​ൻ

12:38 PM Dec 05, 2020 | Deepika.com

ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ താ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​ന്നും താ​ൻ കാ​ണു​ന്ന ഏ​റ്റ​വും മ​ഹാ​ന്മാ​രാ​യ ന​ട​ന്മാ​രാ​ണ് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യെ​ന്നും ന​ട​ൻ ദേ​വ​ൻ. അ​ഭി​മു​ഖ​ത്തി​നി​ടെ മ​ഹാ​ന​ട​ന്മാ​രു​ടെ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ചു​ള്ള ഉ​ത്ത​ര​ങ്ങ​ൾ കേ​ൾ​ക്കാ​ൻ അ​വ​ർ നി​ന്നി​ല്ലെ​ന്നും അ​താ​ണ് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തെ​ന്നും ദേ​വ​ൻ വ്യ​ക്ത​മാ​ക്കി.

"ഞാ​ൻ കാ​ണു​ന്ന ഏ​റ്റ​വും മ​ഹാ​ന്മാ​രാ​യ ന​ട​ന്മാ​രാ​ണ് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും. ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞ​തു തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​മ​ഹാ​ന​ട​ന്മാ​രെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ലോ​ക​സി​നി​മ​യി​ൽ പ​ത്തു പേ​രെ എ​ടു​ത്താ​ൽ മ​മ്മൂ​ട്ടി അ​തി​ൽ കാ​ണു​മെ​ന്നു പ​റ​ഞ്ഞു. മോ​ഹ​ൻ​ലാ​ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കേ​ൾ​ക്കാ​ൻ അ​വ​ർ നി​ന്നി​ല്ല. മോ​ഹ​ൻ​ലാ​ലി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ പോ​ലും സാ​ധി​ക്കി​ല്ല. അ​ദ്ദേ​ഹം വേ​റൊ​രു ലെ​വ​ലാ​ണ്. ലോ​ക​സി​നി​മ​യി​ലെ ആ ​പ​ത്തു ന​ട​ന്മാ​രു​ടെ മു​ക​ളി​ൽ നി​ൽ​ക്കു​ന്ന ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ന്നു പ​റ​യാ​ൻ സ​മ്മ​തി​ച്ചി​ല്ല. ദേ​വ​ൻ വ്യ​ക്ത​മാ​ക്കി.