പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസനേർന്ന് മമ്മൂട്ടിയും ഭാര്യ സുൽഫത്തും. ആറു വർഷമായി മമ്മൂട്ടിയുടെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യുന്ന അഭിജിത്തിനാണ് മമ്മൂട്ടിയും കുടുംബവും വിവാഹത്തിന് ആശംസനേർന്നത്.
സ്വാതി ആണ് വധു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു വിവാഹം. കോവിഡ് പരിമിതികള്‍ മൂലം ചടങ്ങിലെത്താന്‍ കഴിയാത്തതിനാലാണ് താരം വീഡിയോ കോളില്‍ എത്തിയത്. മമ്മൂട്ടി വധുവിനെയും വരനെയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു.
ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം മുതലാണ് അഭിജിത്ത് മമ്മൂട്ടിയുടെ പെഴ്സനല്‍ കോസ്റ്റ്യൂമര്‍ ആയത്.
കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസനേർന്ന് മമ്മൂട്ടിയും ഭാര്യയും
02:29 PM Dec 04, 2020 | Deepika.com