ആര്യയെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന സര്‍പ്പാട്ട പരമ്പരൈയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബോക്സര്‍ ആയാണ് സിനിമയില്‍ ആര്യ പ്രത്യക്ഷപ്പെടുന്നത്. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്.
1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. ആര്യയുടെ മുപ്പതാമത് ചിത്രം കൂടിയാണ് സര്‍പ്പാട്ട.
കാബില എന്ന കഥാപാത്രമായാണ് ആര്യ വേഷമിടുന്നത്. ദുഷാര വിജയന് ആണ് ചിത്രത്തിലെ നായിക. നടന് സന്തോഷ് പ്രതാപും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കെ 9 സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ആര്യയുടെ സർപ്പാട്ട പരമ്പരൈ; കിടിലൻ മേക്കോവറിൽ താരം
10:44 AM Dec 03, 2020 | Deepika.com