സ​ഹോ​ദ​രി ആ ​ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത് കൊ​ണ്ട്; കൂ​ടെ​യു​ടെ അ​ണി​യ​റ​യി​ൽ നി​ന്നും പൃ​ഥ്വി​യു​ടെ ക്ലി​ക്ക്

10:22 AM Dec 03, 2020 | Deepika.com

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച് പ്രേ​ക്ഷ​ക മ​ന​സി​ല്‍ സ്ഥാ​നം നേ​ടി​യ​വ​രാ​ണ് പൃ​ഥ്വി​രാ​ജും പാ​ര്‍​വ​തി​യും. അ​ഞ്ജ​ലി മേ​നോ​ന്‍ ഒ​രു​ക്കി​യ കൂ​ടെ​യി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു. ഏ​റെ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​സ്രി​യ അ​ഭി​ന​യി​ച്ച സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും കൂ​ടെ​യ്ക്കു​ണ്ട്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ എ​ടു​ത്ത ഒ​രു ഫോ​ട്ടോ ന​സ്രി​യ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ന​സ്രി​യ​യും പാ​ര്‍​വ​തി​യും എ​ന്തോ ആ​ലോ​ചി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്.

ഇ​പ്പോ​ഴി​താ ഇ​തി​ന് പി​ന്നാ​ലെ മ​റ്റൊ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ പൃ​ഥ്വി​രാ​ജ്. ഇ​രു​വ​രും ആ​ലോ​ചി​ച്ചി​രി​ക്കു​ന്ന ചി​ത്രം പ​ക​ര്‍​ത്തു​ന്ന ചി​ത്ര​മാ​ണ് പൃ​ഥ്വി പ​ങ്കു​വ​ച്ച​ത്. "സ​ഹോ​ദ​രി ആ ​ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത് കൊ​ണ്ട്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പൃ​ഥ്വി ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച​ത്. മ​നോ​ഹ​ര​മാ​യ ഓ​ര്‍​മ​യെ​ന്ന ക​മ​ന്‍റ് ചി​ത്ര​ത്തി​ന് പാ​ര്‍​വ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.