നടനും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അൺലോക്ക് ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.
മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, ശ്രീകാന്ത്, ഇന്ദ്രൻസ്, ഷാജി നവോദയ, ചെമ്പില്‍ അശോകന്, അഭിലാഷ് പട്ടാളം, മംമ്ത മോഹന്‍ദാസ്, ശ്രിത ശിവദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് "അൺലോക്ക് "എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അനില്‍ ജോണ്‍സ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
കോവിഡും ലോക്ക്ഡൗണും കുറേ തമാശകളും; അൺലോക്ക് വരുന്നു
07:17 PM Nov 30, 2020 | Deepika.com