പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന "കുരുതി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. "കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് പോസ്റ്ററിൽ ചിത്രത്തിന്റെ ടാഗ്ലൈൻ നല്കിയിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ താരത്തെക്കൂടാതെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്നൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അനീഷ് പള്ളിയാലിന്റേതാണ് കഥ. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണംപകരുന്നു. ഡിസംബർ ഒമ്പതിന് കുരുതിയുടെ ചിത്രീകരണം ആരംഭിക്കും.
"കൊല്ലും എന്ന വാക്ക്...കാക്കും എന്ന പ്രതിജ്ഞ'; പൃഥ്വിയുടെ "കുരുതി' തുടങ്ങുന്നു
07:58 PM Nov 29, 2020 | Deepika.com