ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മവും എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ നടന്നു. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലായി ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ജയസൂര്യയ്ക്കൊപ്പം ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് സുനീഷ് വരനാട് ആണ്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിർമിക്കുന്നത്.
ജയസൂര്യ- നാദിര്‍ഷ ചിത്രം തുടങ്ങി
07:43 PM Nov 27, 2020 | Deepika.com