ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറെ വിവാദവും വിമർശനങ്ങളും നേരിടേണ്ടി വന്ന ഡോ. രജിത് കുമാർ വീണ്ടും മിനി സ്ക്രീനിൽ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണത്തിനെത്തുന്ന നർമപ്രാധാന്യമുള്ള പരമ്പര ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെയാണ് തിരിച്ചുവരവ്.
ഒരു വീടിന്റെ മുകൾനിലയിൽ താമസിക്കുന്ന അലക്സിയും സൂസനും താഴത്തെ നിലയിലെ സുഹാസിനിയും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പരമ്പരയുടെ പ്രമേയം. ഡോ. രജിത് കുമാർ മുഖ്യ കഥാപാത്രം അലക്സിയെ അവതരിപ്പിക്കുന്നതോടൊപ്പം പിതാവായ ഫെർണാണ്ടസിന്റെ "ആത്മാവാ’യും പ്രേക്ഷകർക്ക് മുന്നിലെത്തും.
നടിയും നർത്തകിയുമായ കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ, അനു ജോസഫ്, അനുപ് ശിവസേനൻ തുടങ്ങിയവരും താരനിരയിലുണ്ട്. താരങ്ങളായ ജഗദീഷ്, മഞ്ജുപിള്ള ടീമിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഒന്നാം പതിപ്പ് മികച്ച വ്യൂവർഷിപ് നേടിയ വിനോദ പരിപാടിയായിരുന്നു. കൃഷ്ണൻ പൂജപ്പുരയുടെ കഥക്ക് രാധാകൃഷ്ണൻ മംഗലത്ത് ആണ് സംവിധാനം.
ലൈഫ് ഈസ് ബ്യൂട്ടിഫുൾ നവംബർ 28 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9.30ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.
പ്രേംടി.നാഥ്
"ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ഏഷ്യാനെറ്റിൽ
04:49 PM Nov 27, 2020 | Deepika.com