വാ​ർ- കാ​ട്ടാ​ന​ക​ളു​ടെ ന​ടു​വി​ൽ ആ​ദ്യ സോമ്പി ചി​ത്രം

01:06 PM Sep 01, 2017 | Deepika.com
ക്ല​ബ് സെ​വ​നു വേ​ണ്ടി ശ്രീ​ജി​ത്ത് മ​ഹാ​ദേ​വ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വാ​ർ കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുക്കു​ന്ന ചി​ത്ര​മാ​ണ്. കാട്ടാനയു​ടെ വെ​ല്ലു​വി​ളി​യെ നേരിട്ട് കൊടുംകാട്ടിലാണ് സിനിമയുടെ ചിത്രീകരണം. സൈ​ക്കോ ത്രി​ല്ല​ർ ചി​ത്ര​മാ​യ ​വാ​ർ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ സോമ്പി ചി​ത്രമാണ്. കൂ​ടാ​തെ നൂ​റ് അഭിനേതാക്കൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ദേ​വാം​ഗ​ന, ഗാ​യ​ത്രി, ഗൗ​രി, ല​ക്ഷ്മി, ജി​യോ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. വി​ഷ്ണു​രാ​ജ് വ​ര​ന്പ​ത്താണ് സംഗീതം. അ​ഭി​ലാ​ഷ്, അ​രു​ണ്‍ ആ​ർ. ജി., ​വി​ഷ്ണു, അ​യ്മ​നം സാ​ജ​ൻ, ശ്രീ​ജു, ര​ഞ്ജി​ത്ത്, പ്ര​ഭു, ജി​തി​ൻ, ഗാ​യ​ത്രി, അ​ഞ്ജ​ലി, മ​ഞ്ജു, അ​മ്മു, ഗൗ​രി, ല​ക്ഷ്മി, യ​ധു, ദേ​വാം​ഗ​ന, ശ​ബ​രി​നാ​ഥ്, കാ​ശി​നാ​ഥ്, കി​ങ്ങി​ണി, ആ​ദി​ത്യ​ൻ, അ​ജ​യ്, അ​ർ​ജ്ജു​ൻ, അ​ബു, അ​ജ​യ് കെ. ​എ​ന്നി​വ​ർ​അ​ഭി​ന​യി​ക്കു​ന്നു.