"എ​ന്‍റെ മാ​വും പൂ​ക്കും' ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

05:11 PM Nov 15, 2020 | Deepika.com

ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലും ഗോ​വ ച​ല​ച്ചി​ത്ര​മേ​ള​യി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ട മ​ക്ക​ന എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം റ​ഹീം ഖാ​ദ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന എ​ന്‍റെ മാ​വും പൂ​ക്കും എ​ന്ന ചി​ത്രത്തിന്‍റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. എ​സ്ആ​ർഎ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​ആ​ർ സി​ദ്ധി​ഖും സ​ലീം എ​ല​വും ചേ​ർ​ന്നാണ് ചിത്രം നിർമിക്കുന്നത്.

തെ​ന്നി​ന്ത്യ​ൻ ന​ടി സി​മ​ർ​സിംഗ് നാ​യി​ക​യാ​യെ​ത്തു​ന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അ​ഖി​ൽ​ പ്ര​ഭാ​ക​ർ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ഭീ​മ​ൻ ര​ഘു, ശി​വ​ജി ഗു​രു​വാ​യൂ​ർ, ശ്രീ​ജി​ത്ത് സ​ത്യ​രാ​ജ്, സാ​ലു കൂ​റ്റ​നാ​ട്, ചേ​ല​മ​റ്റം ഖാ​ദ​ർ, മീ​നാ​ക്ഷി മ​ധു​രാ​ഘ​വ്, സീ​മാ ജി. ​നാ​യ​ർ, ആ​ര്യ​ദേ​വി, ക​ലാ​മ​ണ്ഡ​ലം തീ​ർ​ഥ എ​ന്നി​വരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ടി. ​ഷ​മീ​ർ മു​ഹ​മ്മ​ദ് ഛായാഗ്രഹണവും മെ​ന്‍റോ​സ് ആ​ന്‍റ​ണി ചിത്രസംയോജനവും നിർവഹിക്കുന്നു. ശി​വ​ദാ​സ് ത​ത്തം​പി​ള്ളിയുടെ വരികൾക്ക് ജോ​ർ​ജ് നി​ർ​മ​ലാണ് ഈണംപകരുന്നത്.