പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം "സി യു സൂൺ' വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണത്തിനെത്തുന്നു.
ഇന്നത്തെ മധ്യവർഗ സമൂഹത്തിന്റെയും യുവത്വത്തിന്റെയും സ്ഥിരം കാഴ്ചകളായി മാറുന്ന ഡിജിറ്റൽ സ്ക്രീനുകളും കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ദൃശ്യ ഘടനകളും വെർച്ചൽ കാഴ്ചകളും ഇവിടെ ആഖ്യാന രീതിയായി മാറുന്നു എന്നതാണ് ഈ സിനിമ യുടെ ആകർഷണം.
ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന തുടങ്ങിയവർ പ്രധാന കഥപാത്രങ്ങളാകുന്ന സിനിമയുടെ സംവിധാനം മഹേഷ് നാരായണനാണ്. സി യു സൂൺ നവംബർ 15ന് വൈകുന്നേരം 6.30ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.
പ്രേംടി.നാഥ്
ഫഹദിന്റെ "സി യു സൂൺ'ഏഷ്യാനെറ്റിൽ
01:36 PM Nov 13, 2020 | Deepika.com