മേബി വീ ആര് പുവര്‍, കൂലീസ്, ട്രോളി പുള്ളേഴ്സ്, ബട്ട് വീ ആര് നോട്ട് ബെഗേഴ്സ്... സൂപ്പര്‍ സ്റ്റാര്‍ ജയന്റെ ഈ ഹിറ്റ് ഡയലോഗ് അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ജയന്റെ അഭിനയ ജീവിതത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കഥാപാത്രമായിരുന്നു അങ്ങാടിയിലെ ബാബു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അങ്ങാടി പ്രേക്ഷകരിലേക്കെത്തുകയാണ്.
ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വരുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെ നവംബര്‍ 16 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാം. ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രയ്ലറും എസ്. ക്യൂബ് ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്. 1980 ഏപ്രില്‍ 18നാണ് അങ്ങാടി തിയറ്ററുകളിലെത്തിയത്. ടി. ദാമോദരനായിരുന്നു തിരക്കഥ. നിർമാണം പി.വി ഗംഗാധരനും. ചന്ദ്രമോഹനും സി.ഇ ബാബുവും ഛായാഗ്രഹണം നിർവഹിച്ചു. കൽപക ഫിലിംസാണ് സിനിമ തിയറ്ററുകളിലെത്തിച്ചത്.
സീമ, സുകുമാരന്‍, അംബിക, രാഘവൻ, കുതിരവട്ടം പപ്പു, ശങ്കരാടി, ജോസ്, രവി കുമാർ, ബാലന് കെ.നായർ, പ്രതാപചന്ദ്രൻ, കുഞ്ചൻ, കുഞ്ഞാണ്ടി, കെപിഎസി സണ്ണി, സുരേഖ, ശാന്താദേവി, വിലാസിനി തുടങ്ങി അന്നത്തെ പ്രധാന താരങ്ങളെല്ലാം
അണിനിരന്ന ചിത്രമായിരുന്നു അങ്ങാടി. ചിത്രത്തിനു വേണ്ടി ശ്യാം സംവിധാനം ചെയ്ത ഗാനങ്ങളും ഹിറ്റായിരുന്നു. ചിത്രത്തിലെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ..., പാവാട വേണം..., കന്നിപ്പളുങ്കേ പൊന്നിൻകിനാവേ എന്നീ ഗാനങ്ങളെല്ലാം ഇന്നും മലയാളികൾ ആസ്വദിക്കുന്നവയാണ്.
അങ്ങാടി വീണ്ടും എത്തുന്നു..
04:55 PM Nov 12, 2020 | Deepika.com