കഥകളിയുടെ പശ്ചാത്തലത്തിൽ തഥാഗത: ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

12:14 PM Nov 09, 2020 | Deepika.com

ന​വാ​ഗ​ത​രാ​യ ഒ​രു​പ​റ്റം ക​ഥാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന ത​ഥാ​ഗ​ത​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ ന​ട​ന്‍ ന​രേ​നും ഷൈ​ന്‍ ടോം ​ചാ​ക്കോ​യും റി​ലീ​സ് ചെ​യ​തു. ക​ഥ​ക​ളി​യും നൃ​ത്ത​വും പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ഹ്ര​സ്വചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ തങ്ങളുടെ ഒ​ഫീ​ഷ്യ​ല്‍ പേ​ജി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും റി​ലീ​സ് ചെ​യ​ത​ത്. ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​റും പേ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

ഒ​രു ബ​യോ​ഫി​ക്ഷ​ന്‍ ഡ്രാ​മ മൂ​വി​യാ​യി ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ക്ലാ​സി​ക് ഡാ​ന്‍​സ​റാ​യ ശ്രീ​ജി​ത്ത് മാ​രി​യ​ലാ​ണ്. പാ​ല​ക്കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തന്‍റെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്കു ക​ലാ​പ​ര​മാ​യ ച​ല​ച്ചി​ത്ര ആ​വി​ഷ്കാ​ര​മൊ​രു​ക്കു​ക​യാ​ണ് ശ്രീ​ജി​ത്ത് ത​ഥാ​ഗ​ത​യി​ലൂ​ടെ. ശ്രീ​ജി​ത്തി​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​ല്‍ പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ഒ​രു​ക്കി​യ യ​ഥാ​ഹ​സ്ത ത​ഥോ മ​ന​ എ​ന്ന ഡോ​ക്യു​മെ​ന്‍ററി​ക്കു സി​നി​മാ​റ്റി​ക് ഭാ​ഷ്യ​മൊ​രു​ക്കു​ക​യാ​ണ് ത​ഥാ​ഗ​ത​യി​ലൂ​ടെ.

മി​നി​സ്ക്രീ​ന്‍ താ​ര​ങ്ങ​ളാ​യ സൗ​പ​ര്‍​ണി​ക സു​ബാ​ഷ്, ഗൗ​രി പ്ര​കാ​ശ്, പ്രി​യ മേ​നോ​ന്‍, ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ​റാ​യ ഡോ. ​രേ​ഖ രൗ​ജു തു​ട​ങ്ങി​യ​വ​രും ഫേ​സ്ബു​ക്കി​ല്‍ ചി​ത്ര​ത്തി​നു ആ​ശം​സ​ക​ളു​മാ​യെ​ത്തി. കാ​മ​റ​ക്കു മു​ന്നി​ലും പി​ന്നി​ലും ന​വാ​ഗ​ത​രാ​യ നി​ര​വ​ധി​പേ​രെ അ​ണിനി​ര​ത്തു​ന്ന ചി​ത്രം ശ്രീ ​ക​ലാ​ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.

ശ്രീ​ജി​ത്ത് മാ​രി​യ​ല്‍ ഒ​രു​ക്കി​യ യ​ഥാ ഹ​സ്ത ത​ഥോ മ​ന സൗ​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മാ ടെ​ലി​വി​ഷ​ന്‍ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ എ​ക്സ​ല​ന്‍​സ് പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.