ഏ​ഷ്യാ​നെ​റ്റി​ൽ മെ​ഗാ സ്റ്റേ​ജ് ഇ​വ​ന്‍റ് കോ​മ​ഡി സ്റ്റാ​ർ​സ് 1234

03:29 PM Nov 08, 2020 | Deepika.com

പൊ​ട്ടി​ച്ചി​രി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന കോ​മ​ഡി സ്റ്റാ​ർ​സിന്‍റെ 1234 ​എ​പ്പി​സോ​ഡു​ക​ളു​ടെ വി​ജ​യാ​ഘോ​ഷം ​"കോ​മ​ഡി സ്റ്റാ​ർ​സ് 1234' ​ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു.

തെ​ന്നി​ന്ത്യ​ൻ നടി ഖു​ശ്ബു സു​ന്ദ​ർ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ഷോ​യി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി, സ​ലിം കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ​ക്കൊ​പ്പം ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഈ ​വേ​ദി​യി​ൽ അ​ന​ശ്വ​ര​ഗാ​യ​ക​ൻ എ​സ്. പി. ​ബാലസുബ്രഹ്മണ്യത്തിന് ​ഗാ​നാ​ർ​ച്ച​ന​യി​ലൂ​ടെ പ്ര​ണാ​മം അ​ർ​പ്പി​ച്ചു.

ജ​ഗ​ദീ​ഷ് , ബൈ​ജു സ​ന്തോ​ഷ്, മ​ണി​യ​ൻ പി​ള്ള രാ​ജു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, കോ​ട്ട​യം ന​സീർ, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ് , ടി​നി ടോം, ​ബി​ജുക്കുട്ട​ൻ, നോ​ബി, സ്വാസിക എന്നിവരും ടെ​ലി​വി​ഷ​ൻ താ​ര​ങ്ങളും, കോ​മ​ഡി സ്റ്റാർസ് മ​ത്സ​രാഥികളും അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി സ്കി​റ്റു​ക​ളും പരിപാടിയിലുണ്ട്.

കൂടാതെ, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി, പാ​രീ​സ് ല​ക്ഷ്മി, സ്വാസിക, അ​നീ​ഷ് റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ നൃത്തവും ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ നാ​ദി​ർ​ഷ , ര​ഞ്ജി​നി ജോ​സ് , മ​ധു​ശ്രീ നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ സം​ഗീ​ത​വി​രു​ന്നും ഒ​പ്പം ഒ​രു​പാ​ടു സ​ർ​പ്രൈ​സു​ക​ളു​മാ​യി കോ​മ​ഡി സ്റ്റാ​ർ​സ് 1234 ഇ​വന്‍റ് ഏ​ഷ്യാ​നെ​റ്റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി എട്ടു മു​ത​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു.