അ​ന്ന് ലേ​ലം, ഇ​ന്ന് ഒ​റ്റ​ക്കൊ​മ്പ​ൻ; പ​തി​വ്തെ​റ്റി​ക്കാ​തെ പാ​ലാ കു​രി​ശടിയി​ൽ തി​രി​തെ​ളി​ച്ച് സു​രേ​ഷ് ഗോ​പി

02:07 PM Nov 08, 2020 | Deepika.com

പതിവ് തെറ്റിക്കാതെ പാലാ കുരിശുപള്ളി മാതാവിന്‍റെ മുന്നിൽ തിരിതെളിച്ച് നടൻ സുരേഷ് ഗോപി. കാവൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങുന്നവഴിയാണ് അദ്ദേഹം പാലായിൽ എത്തിയത്.

സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്‍റെ സംവിധായകൻ മാത്യൂസ് തോമസും താരത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് കിഴതടിയൂർ യൂദാശ്ലീഹായുടെ പള്ളിയിലും പ്രാർഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.



കാൽനൂറ്റാണ്ട് മുമ്പ് ലേലം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് സുരേഷ് ഗോപി ആദ്യമായി പാലാ കുരിശുപള്ളിയിലെത്തുന്നത്. അതിനു ശേഷം പാലായിൽ വരുമ്പോഴെല്ലാം മാതാവിന്‍റെ സന്നിധിയിൽ പ്രാർഥിച്ച് മെഴുകുതിരി കത്തിച്ച ശേഷമേ അദ്ദേഹം മടങ്ങാറുള്ളൂ.

സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ ഒറ്റക്കൊമ്പൻ പാലായിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്. ടോ​മി​ച്ച​ന്‍ മു​ള​കു​പ്പാ​ട​മാ​ണ് 25 കോ​ടി​ക്ക് മു​ക​ളി​ല്‍ ബ​ജ​റ്റി​ല്‍ ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.

മലയാളസിനിമയിലെ നൂ​റി​ലേ​റെ സെ​ലി​ബ്രി​റ്റി​ക​ൾ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തി​റ​ക്കി​യ​ത്. ഷി​ബി​ൻ ഫ്രാ​ന്‍​സി​സിന്‍റേതാണ് തി​ര​ക്ക​ഥ. പു​ലി​മു​രു​ക​ന് ക്യാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി​കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം. അ​ര്‍​ജു​ന്‍ റെ​ഡ്ഡി ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളു​ടെ സം​ഗീ​തമൊരുക്കിയ ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ രാ​മേ​ശ്വ​ര്‍ ആ​ണ് ഒറ്റക്കൊമ്പന്‍റെ സംഗീതസംവിധായകൻ.