സേ​തു​രാ​മ​യ്യ​ർ എ​ന്ന പേ​രി​ട്ട​താ​ര്..‍?

07:35 PM Nov 05, 2020 | Deepika.com

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് മ​മ്മൂ​ട്ടി​യു​ടെ സേ​തു​രാ​മ​യ്യ​ർ എ​സ്.​എ​ൻ സ്വാ​മി- കെ.​മ​ധു- മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ൽ വീ​ണ്ടു​മൊ​രു സി​ബി​ഐ ക​ഥ എ​ത്തു​ക​യാ​ണ്. അ​ഞ്ചാം ഭാ​ഗ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ത​ൽ പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

സി​ബി​ഐ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ വി​ശേ​ഷ​ങ്ങ​ൾ പോ​ലും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കാ​റു​ണ്ട്. സി​ബി​ഐ എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​ത് സേ​തു​രാ​മ​യ്യ​രെ​യാ​ണ്. സി​നി​മ​യ്ക്കൊ​പ്പം ആ ​പേ​രും ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ആ ​പേ​ര് വ​ന്ന വ​ഴി​യെ​ക്കു​റി​ച്ച് തി​ര​ക്ക​ഥ​കൃ​ത്ത് എ​സ്എ​ൻ സ്വാ​മി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് സേ​തു​രാ​മ​യ്യ​ർ എ​ന്ന പേ​ര് വ​ന്ന വ​ഴി​യെ കു​റി​ച്ച് പ​റ​യു​ന്ന​ത്. സ​ത്യ​ത്തി​ൽ മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ബു​ദ്ധി​മാ​നാ​യ കു​റ്റാ​ന്വേ​ഷ​ക ക​ഥാ​പാ​ത്ര​ത്തെ സ​ങ്ക​ൽ​പ്പി​ച്ച് ഒ​രു​പ​ടം ചെ​യ്താ​ലോ എ​ന്ന നി​ർ​ദേ​ശം വെ​ച്ച​ത്.

ആ​ദ്യം അ​ലി ഇ​മ്രാ​ൻ എ​ന്നാ​യി​രു​ന്നു സി​ബി​ഐ ഓ​ഫി​സ​ർ​ക്കു​വേ​ണ്ടി ആ​ലോ​ചി​ച്ച പേ​ര്. അ​തു​വേ​ണ്ടാ, അ​യ്യ​രാ​വ​ട്ടെ എ​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് സേ​തു​രാ​മ​യ്യ​ർ പി​റ​ക്കു​ന്ന​ത്. മാ​തൃ​ക​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത തി​ക​ച്ചും സാ​ങ്ക​ൽ​പ്പി​ക ക​ഥാ​പാ​ത്ര​മാ​ണ് സേ​തു​രാ​മ​യ്യ​ർ. ഒ​രു​പാ​ട് പോ​ലീ​സ് ക​ഥ​ക​ൾ മ​ല​യാ​ള സി​നി​മ​യി​ൽ ഇ​റ​ങ്ങി​യ കാ​ല​ത്താ​യി​രു​ന്നു അ​യ്യ​രു​ടെ വ​ര​വ്.

നീ​ണ്ട സം​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും ആ​യി​രു​ന്നു ഈ ​പോ​ലീ​സ് സി​നി​മ​ക​ളി​ൽ അ​ധി​കം ഉ​ണ്ടാ​യി​രു​ന്ന​ത്. ആ ​സ​മ​യ​ത്താ​ണ് സൗ​മ്യ​നാ​യ, ആ​രോ​ടും ത​ല്ലി​ന് പോ​വാ​ത്ത, വ്യ​ത്യ​സ്ത​നാ​യ കു​റ്റാ​ന്വേ​ഷ​ക​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സി​നി​മ​ക​ളി​ൽ പോ​ലീ​സു​കാ​ർ ചോ​ദ്യം ചെ​യ്യു​ന്ന രീ​തി ആ​കെ മാ​റ്റി വ്യ​ത്യ​സ്ത​മാ​യ ശൈ​ലി കൊ​ണ്ടു​വ​ന്ന​തും അ​യ്യ​ർ ത​ന്നെ. കൈ​ക​ൾ പി​റ​കി​ൽ കെ​ട്ടി​യു​ള്ള ന​ട​ത്ത​വും ശ​രീ​ര​ഭാ​ഷ​യു​മെ​ല്ലാം മ​മ്മൂ​ട്ടി ത​ന്നെ ഉ​ണ്ടാ​ക്കി എ​ടു​ത്ത​താ​ണ്.



അ​ലി ഇ​മ്രാ​ൻ എ​ന്ന പേ​ര് എ​സ് എ​ൻ സ്വാ​മി പി​ന്നീ​ട് മോ​ഹ​ൻ​ലാ​ലി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. എ​സ് എ​ൻ സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ൽ കെ ​മ​ധു സം​വി​ധാ​നം ചെ​യ്ത 1988ൽ ​റി​ലീ​സ് ചെ​യ്ത മൂ​ന്നാം​മു​റ എ​ന്ന ചി​ത്ര​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് അ​ലി ഇ​മ്രാ​ൻ എ​ന്നാ​യി​രു​ന്നു. ഈ ​ചി​ത്ര​വും വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. രേ​വ​തി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക.