രാ​ജ​മൗ​ലിയു​ടെ ആ​ർആ​ർആ​ർ: വി​വാ​ദവും രാഷ്ട്രീയവും

05:35 PM Nov 05, 2020 | Deepika.com

ബാ​ഹു​ബ​ലി​ക്കു ശേ​ഷം എസ്.എസ്. രാ​ജ​മൗ​ലി ഒരുക്കുന്ന പു​തി​യ ബ്ര​ഹ്മാണ്ഡ ​ചി​ത്രം ആ​ർആ​ർആ​ർ (രൗ​ദ്രം ര​ണം രു​ദി​രം) വി​വാ​ദക്കു​രു​ക്കി​ൽ. ച​രി​ത്രക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു വ​ന്ന​തോ​ടെയാ​ണ് രൂ​ക്ഷമാ​യ വി​മ​ർ​ശ​നം സി​നി​മ നേ​രി​ടു​ന്ന​ത്.

1920​ക​ളി​ൽ തെ​ലുങ്കാ​ന ആ​ദി​വാ​സി സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത വി​പ്ല​വ​കാ​രി​ക​ളായ അ​ല്ലു​രി സീ​ത​രാ​മ രാ​ജു​വി​ന്‍റെയും കോ​മ​രം ഭീ​മി​ന്‍റെയും സ്വാ​ത​ന്ത്ര്യസ​മ​ര ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

ടീ​സ​റി​ലെ കോ​മ​രം ​ഭീം എ​ന്ന കേ​ന്ദ്ര ക​ഥാ​പാത്ര​ത്തി​ന്‍റെ ’തൊ​പ്പി’യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി തെ​ളി​യി​ച്ച​ത്. വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​രാ​ധ​നാമൂ​ർ​ത്തി​യെ അ​വ​ഹേ​ളി​ച്ചു ച​രി​ത്ര​ത്തെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ചുകൊ​ണ്ട് സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ആ​ദ്യം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത് ബി​ജെപി ​സംസ്ഥാനനേ​തൃ​ത്വം ത​ന്നെ​യാ​ണ്.



എ​ന്നാ​ൽ ര​ണ്ടു ഗോ​ത്രനേ​താ​ക്ക​ളു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണെ​ങ്കി​ലും അ​വ​രു​ടെ ജീ​വി​തക​ഥ​യ​ല്ലെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലിയു​ടെ വാ​ദം. വി​ദേ​ശ ചി​ത്ര​മാ​യ "മോ​ട്ടോ​ർ സൈ​ക്കി​ൾ ഡ​യ​റീസി’ന്‍റെ പ്ര​ചോ​ദ​നം ഈ ​സി​നി​മ​ക്കു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ ത​ന്നെ പ​റ​യു​ന്നു​ണ്ട്.

450 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ 10 ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ റി​ലീ​സ് ചെ​യു​ന്ന​ത്. സെ​റ്റി​ടാ​ൻ ത​ന്നെ 100 കോ​ടി ചെലവായിക്കഴി​ഞ്ഞു. കോ​വി​ഡും ലോ​ക്ക്ഡൗ​ണും കാ​ര​ണം വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം നേ​രി​ടേ​ണ്ടി​വ​ന്ന സി​നി​മ കൂ​ടി​യാ​ണ് ആ​ർആ​ർആ​ർ.

അ​ല്ലു​രി സീ​താരാ​മരാ​ജു​വാ​യ് രാം​ച​ര​ണും കോ​മ​രം​ഭീമായി ജൂണി​യ​ർ എ​ൻടി​ആ​റുമാ​ണ് ചിത്രത്തിൽ വേഷമിടുന്നത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളായ ആ​ലി​യ ഭട്ടും അ​ജ​യ് ദേ​വ്ഗ​ണും അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ കൂ​ടി​യാ​ണി​ത്. ബ്രി​ട്ടീ​ഷ് ന​ടി ഡെ​യ്സി എ​ഡ്ഗർ ജോ​ൺ​സ​ൺ, ത​മി​ഴ് ന​ട​ൻ സ​മു​ദ്ര​ക്ക​നി എ​ന്നി​വ​രും മു​ഖ്യ താ​രനി​ര​യി​ലു​ണ്ട്. സി​വിസി ​എന്‍റർ​ടെയ്​ൻ​മെന്‍റ്സിന്‍റെ ബാന​റി​ൽ ധ​ന​യ്യയാ​ണ് ചി​തം നി​ർ​മി​ക്കു​ന്ന​ത്.

പ്രേം​ടി.​നാ​ഥ്