ബാ​ലാ​മ​ണി​യാ​കാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം സം​വൃ​ത വേ​ണ്ടെ​ന്നു വ​ച്ച​ത് എ​ന്തി​ന്?

07:37 PM Nov 04, 2020 | Deepika.com

ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ര​സി​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റി​യ ന​ടി​യാ​ണ് സം​വൃ​ത സു​നി​ൽ. എ​ന്നാ​ൽ അ​തി​ന് മു​ൻ​പ് ത​ന്നെ സം​വൃ​ത​യെ തേ​ടി സി​നി​മ​യി​ൽ നി​ന്ന് അ​വ​സ​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല​ത് സം​വൃ​ത നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. പൃ​ഥ്വി​രാ​ജി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സം​വൃ​ത ത​ള്ളി​ക്ക​ള​ഞ്ഞ​ത്.

ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി ന​ന്ദ​നം എ​ന്ന സി​നി​മ​യി​ലേ​ക്ക് സം​വൃ​ത​യ്ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. പ​ക്ഷേ അ​ന്ന് താ​ൽ​പ്പ​ര്യം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് പോ​യി​ല്ല. പി​ന്നീ​ട് 2004ൽ ​ര​സി​ക​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് അ​ഭി​ന​യി​ച്ച​തെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

ഞാ​ൻ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ പ​ല്ല് തേ​ച്ച് കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ലാ​ൽ ജോ​സ് സാ​റും രാ​ജീ​വ് അ​ങ്കി​ളും എ​ന്നെ കാ​ണാ​ൻ ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ​ത്. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​ങ്കി​ൾ കു​ടും​ബ സു​ഹൃ​ത്താ​ണ്. അ​ങ്കി​ൾ പ​റ​ഞ്ഞി​ട്ടാ​ണ് ഇ​വ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ​ത്.

കൂ​ടാ​തെ ത​ലേ ദി​വ​സം വി​ളി​ച്ച് എ​ന്‍റെ ഉ​യ​രം ചോ​ദി​ച്ച​പ്പോ​ൾ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​യ​രം കൂ​ട്ടി പ​റ​ഞ്ഞു. എ​ന്നാ​ൽ നേ​രി​ൽ ക​ണ്ട​പ്പോ​ൾ അ​വ​ർ എ​ന്‍റെ ഫോ​ട്ടോ എ​ടു​ത്തു. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് ത​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ടു​ത്തെ​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സം ത​ന്നെ ര​സി​ക​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു- സം​വൃ​ത പ​റ​ഞ്ഞു.