തമിഴിലെ ഇതിഹാസ സംവിധായകൻ മണിരത്നവും മോഹൻലാലും ഒന്നിച്ച ഹിറ്റ്ചിത്രമാണ് ഇരുവർ. തമിഴ് രാഷ്ട്രീയത്തിലെ സുപ്രധാന ഭാഗങ്ങൾ ആവിഷ്കരിച്ച ചിത്രത്തിൽ മോഹൻലാൽ, മുൻ ലോക സുന്ദരി ഐശ്വര്യ റായി, പ്രകാശ് രാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എന്നാൽ സിനിമാ പ്രേമികൾ അധികമാരും അറിയാത്ത ഒരു കാര്യമുണ്ട്. മോഹൻലാലും മണിരത്നവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇരുവർ ആയിരുന്നില്ല. അതൊരു മലയാള ചിത്രത്തിനു വേണ്ടിയായിരുന്നു.
ഇരുവർ സാധ്യമാക്കുന്നതിനും പത്ത് വർഷങ്ങൾക്ക് മുന്പേ മോഹൻലാൽ മണിരത്നത്തിന്റെ മറ്റൊരു ചിത്രവുമായി സഹകരിച്ചിരുന്നു. ഉണരൂ എന്നായിരുന്നു ചിത്രത്തിന്റെ പേര്. 1985-ൽ തിയറ്ററുകളിലെത്തിയ ഉണരൂ മണിരത്നത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. മോഹൻലാലിനൊപ്പം സബിത, സുകുമാരൻ തുടങ്ങിവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു.
ഇരുവർ അല്ല ഇരുവരുടെയും ആദ്യചിത്രം
03:49 PM Oct 28, 2020 | Deepika.com