ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു. 9 എംഎം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനിൽ ബാബുവാണ്.
സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വെെശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി.എസ്. സംഗീതം പകരുന്നു.
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മഞ്ജു വാര്യർ; 9 എംഎം വരുന്നു
02:43 PM Oct 26, 2020 | Deepika.com