ആ വമ്പൻ പ്രഖ്യാപനം ഇന്ന്; നൂറു താരങ്ങൾ ചേർന്ന് ഒരു ടൈറ്റിൽ പുറത്തിറക്കും

01:37 PM Oct 26, 2020 | Deepika.com

അ​റി​വിന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​പ്പെ​ടു​ന്ന ഈ ​വി​ജ​യ​ദ​ശ​മി നാ​ളി​ൽ ഒരു വ​മ്പ​ൻ ടൈ​റ്റി​ൽ അ​നൗ​ൺ​സ​മെ​ന്‍റ് ഒ​രു​ങ്ങു​ന്നു. സു​രേ​ഷ് ഗോ​പി​യു​ടെ ഇ​രു​ന്നൂ​റ്റി​യ​മ്പ​താം ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ തിങ്കളാഴ്ച വൈ​കുന്നേരം ആറിന് നൂ​റി​ലേ​റെ സെ​ലി​ബ്രി​റ്റി​ക​ൾ ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കും.

ചിത്രത്തിന്‍റെ നിർമാതാവായ ടോമിച്ചൻ മുളകുപാടമാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ തിരക്കഥയിലും അഭിനേതാക്കളുടെ കാര്യത്തിലും ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.