മിസ്റ്ററി ത്രില്ലർ വെബ്സീരീസ് "ഡികോഡ്' പ്രേക്ഷക ശ്രദ്ധ നേടുന്നു. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമിക്കുന്ന ഡികോഡ് ട്രൈകളർ സീരീസ് യുട്യൂബ് ചാനലിലൂടെ സംപ്രേഷണം തുടങ്ങി. പ്രണവ് ദേവദാസാണ് സംവിധായകൻ.
രണ്ടു ചെറുപ്പക്കാരിലൂടെ മുന്നോട്ടുപോകുന്ന വെബ്സീരീസ് ഇതിനകം 14 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു കഴിഞ്ഞു. ജിജു രാജു, വിനു കെ. മോഹൻ എന്നിവർ ചേർന്നാണ് രചന.
ജിജുരാജ്, സുഹാസിനി കുമാരൻ, മൊമിത ചൗധരി, ശിവാനി ഗൊർവർ, പരസ്പരം പ്രദീപ്, സൽക്കൽ കല്ലാട്ട് തുടങ്ങിയവർ അഭിനയിക്കുന്ന ഡികോഡ് ശനിയാഴ്ചകളിൽ വൈകുന്നേരം ആറിന് സംപ്രേഷണം ചെയ്യും.
വെബ്സീരീസ് "ഡികോഡ്' ശ്രദ്ധ നേടുന്നു
05:29 PM Oct 20, 2020 | Deepika.com